Monday 30 December 2013

CHOODUVELLATHIL CHAADIYA POOCHA..............

മരണം മുന്നിൽ കണ്ടവർക്കെ അതിന്റെ  തീവ്രത  മനസിലാകൂ .
ഒരു നല്ല MONDAY  . രാവിലെ 9 മണിക്ക്  ക്ലാസ്സ്‌ . ഫോണിൽ ALARM 8:05 ഇന് അടിക്കാൻ തുടങ്ങി . "പണ്ടാരം അടങ്ങാൻ " . ക്ലാസ്സിൽ മൂഞ്ചി ഇരിക്കുന്നതിനെ കുറിച്ച ആലോചിച്ചപ്പോൾ തന്നെ കലിപ്പ് കേറാൻ തുടങ്ങി .
"ആ മ*****ഇലേക്ക്  ഇന്ന് പോണ്ടാ " ബാവൂടിയുടെ നാമത്തിലെ മമ്മൂക്ക അൽവിയെ എന്ന് വിളിക്കുന്നത് പോലെ ഞാനും വിളിച്ചു 2 മചാന്മാരെ . ജോസ് മച്ചാൻ & ജോ മച്ചാൻ . ആ വിളിക്ക് വേണ്ടി കാത്തുനിന്നപോലെ അവൻമാർ റെഡി . സ്ഥലം ഞമാടെ സ്വന്തം മൂചിക്കുണ്ട് .
നീന്താനുള്ള പോക്കാണ് 2 നല്ല UNDERWEAR എടുത്തു പിന്നെ എലി തിന്നു തിന്നു മടുത്തു  ബാക്കി  വെച്ച ഒരു SHORTSഉം . അങ്ങനെ ഒരു 9 മണി ആയപ്പോൾ 12 കൊല്ലം പയറ്റി പഠിച്ച കളരിയുടെ (nss) മുന്നിൽ ഞാൻ കാത്തു നിന്നു . ജോസ് മച്ചാൻ ഉടൻ തന്നെ എത്തി . backstroke ആണോ butterfly ആണോ കൂടുതൽ ജാൻഗ് എന്ന തർക്കതിന്നിടെ എന്റെ ഒരു ബന്ധു  വന്നത് ഞാൻ കണ്ടില്ല .. പക്ഷെ പുള്ളിക്കാരൻ എന്നെ പെട്ടന്ന് തന്നെ കണ്ടു . "മോനെ മിടുക്കാ " എന്ന് മനസ്സിൽ വിചാരിച്ചു നിന്ന് . പുള്ളിക്കാരന സംഗതി സീൻ ആക്കാനുള്ള സാധ്യത മുന്നിൽകണ്ട് ഈ മച്ചാന് സ്കൂട്ട് ആകാണ്ടി വന്നു അതും സ്കൂളിലേക്ക് !!!
ബന്ദു ആര് ? ശത്രു ആര് ?..................................................................................................
സഹന ശേഷിയിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്ന ഗാന്ധിജിയെ മനസ്സിൽ ധ്യാനിച്ച്‌ ഞാൻ ക്ലാസിൽ ഇരുന്നു.
---------------------------------------------------------------------------------------------------------
ജോസ് മച്ചാനും ജോ മച്ചാനും മൂചിക്കുണ്ടിലേക് യാത്ര തിരിച്ചു . അവിടെ എത്തി 2 എന്നാവും SWIM SUIT ഒക്കെ ഇട്ടു ചാടി .ജോസ് നല്ല ഒരു DIVE അടിച്ചു മിന്നിച്ചു നീന്തി . പകുതി എത്തിയപ്പോൾ അവൻ ജോ മച്ചാനെ കാത്തു നിന്ന് . ജോ യും ഒപ്പം ചാടി .ജോസ് ആഴമുള്ള ഒരു സ്ഥലത്ത് താമര പോലെ പൊന്തി കിടന്നു . നിലയുള്ള സ്ഥലമാന്നെന്നു കരുതി ജോ നീന്തൽ നിർത്തി . ജോസ് ഇനെ പോലെയല്ല ജോ . അവൻ ബാർളി വെള്ളം (ബാറിലെ വെള്ളം) കുടിച്ചാൽ മാത്രമേ താമര ആകാരുള്ളു . നീന്തൽ നിർത്തിയ ആ കൂറ കിടന്നു മുങ്ങി പൊങ്ങാൻ തുടങ്ങി . ഇടയ്ക്കെപ്പോഴോ "ഇവിടെ നിലയില്ലാ " എന്ന്ജോ  പറഞ്ഞു .ജോസ് മച്ചാൻ സ്വന്തം ജീവൻ  പണയപ്പെടുത്തി ജോ നെ പൊക്കി പിടിച്ചു . പക്ഷെ ജോസ് മച്ചാന്റെ STAMINA  ഗുരുത്വാഗർഷണതിനെക്കളും കുറവായിരുന്നു .  ചളി വെള്ളം കുടിക്കാൻ തുടങ്ങിയ ജോ സ്വന്തം അഭിമാനം മറന്നു ."അയ്യോ ആരെങ്കിലും രക്ഷിക്കണേ , ഞാൻ മുങ്ങി ചാവുന്നെ . " എന്നൊക്കെ കരയാൻ തുടങ്ങി .
പക്ഷെ  അപ്പോൾ  ജോസ്ഇന്റെ മനസ്സിൽ ഒരു SHORT FILM , HOUSE FULL ആയി കളിക്കുകയായിരുന്നു . 90'S ലെ  അവാർഡ്‌ പടം പോലെ .
 നിലവിളിച് കരയുന്ന അമ്മയും പെങ്ങന്മാരും ,  തലയിൽ  കൈവച്ചിരുന്നു  കരയുന്ന  ബന്ധുക്കളും  , എന്റെ മോനെ നീ കൊന്നിലെട  നാ***മോനേ  എന്ന് പറഞ്ഞു  കാറി  കരയുന്ന  അച്ഛനും . ഇതിന്റെ ഒക്കെ ഇടയിൽ  പുകയുന്ന ചന്ദന തിരികൾക്കിടയിൽ   WHITE&WHITE ഇട്ടു  മൂക്കിൽ പഞ്ഞി തിരുകി കിടന്നു പുഞ്ചിരിക്കുന്ന  ജോ 
--------------------------------------------------------------------------------------------------------------------------------
എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു . 4 INCH മാത്രം ഉയരം ഉള്ള ഒരു കുഞ്ഞി കുരുപ്പ് വെള്ളത്തിൽ ചാടിയതും , ജോ നെ പിടിച്ച് കരക്കിട്ടതും , അറിയാത്ത പണിക്ക് നിൽകാനോട നാ**** മോനേ എന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു .
അതിനു ശേഷം വെള്ളം എവിടെയുണ്ടോ ജോ അവിടെയില്ല എന്ന സീൻ ആയി.
നഷ്ടപ്പെട്ട ഒരു അവധിയെകുറിച് ചിന്തിച് ഇപ്പോഴും ഞങ്ങൾ കരയാറുണ്ട് 

Sunday 29 December 2013

എല്ലാ ഫ്രീക്കന്മാർ അറിയുന്നതിന് ,
                                                         ഞങ്ങളുടെ ഈ ബ്ലോഗ്‌ വെള്ളമടി , ഗന്ജ , വലി  തുടങ്ങിയ  അലംബ്  പരിപാടികൾ  സപ്പോർട്ട്  ചെയ്യുന്നില്ല . ഈ  ബ്ലോഗ്‌ വായിച്ച് വല്ലവനും വെള്ളമടിച് പാമ്പായി വീട്ടിൽ കേറി ചെന്ന് സീൻ ആക്കിയാൽ സംഭവത്തിന്‌ ഞങ്ങൾ ഉത്തരവാദികളല്ല . വീട്ടിൽനിന്നു  പുറത്താക്കി ,ലോഡ്ജ് വാടക തരണം എന്ന് പറഞ്ഞ് വരണ്ട സ്യമാ         
                                                                                                              എന്ന് സ്വന്തം 
                                                                                                                ബോബ് 

Welcome

എല്ലാ മച്ചാന്മാർക്കും സ്വാഗതം  ,
സ്കൂളിലും  വീട്ടിലും  നാട്ടിലും  കൂറ  കളിച്  നടക്കുന്ന  കുറേ  ഫ്രീക്കന്മാരുടെ  കിടിലൻ  കഥകൾ  നിങ്ങൾക്കായി  സമർപ്പിക്കുന്നു . നിങ്ങളുടെ ഫ്രീക്ക്  കഥകൾ  ഇതിൽ  ഷെയർ   ചെയ്യാൻ  https://www.facebook.com/HighSchoolConfessionz ൽ  കയറുക
                                                                                                    എന്ന്  സ്വന്തം
                                                                                                     കട്ട ഫ്രീക്